മുംബൈ: ബാങ്ക് ജീവനക്കാർ ഈ മാസം 30, 31 ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു. ജീവനക്കാരുടെ യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഈ മാസം 31 ന് വീണ്ടും ചര്‍ച്ച നടത്താനും ധാരണയായി.
ശമ്പള , പെൻഷൻ ആനുകൂല്യങ്ങളിൽ കാലാനുസൃതമായ വർധനവാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ഈ ആവശ്യങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന ആവശ്യപ്പെട്ട് നേരത്തെ സമര സൂചന നൽകിയിരുന്നു. ശനി, ഞായർ ദിവസങ്ങളിലെ ബാങ്ക് അവധിക്കൊപ്പം തിങ്കൾ, ചൊവ്വ സമരം നടത്താനായിരുന്നു തീരുമാനം. ഇങ്ങനെ വന്നാൽ 4 ദിവസം തുടർച്ചയായി ബാങ്ക് അവധി ആകുമായിരുന്നു. ഇത് സാമ്പത്തിക രംഗത്ത് വലിയ ക്ഷീണം ഉണ്ടാക്കുമായിരുന്നു.