ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററി പ്രദർശനം അനുവദിക്കില്ലെന്ന് ഡൽഹി സർവ്വകലാശാല. പ്രദർശനം തടയാൻ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
വിദ്യാർഥികളുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 5 മണിക്കാണ് പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്. വിദ്യാർഥി യൂണിയനുകള്‍ സംയുക്തമായി ആർട്സ് ഫാക്കൽട്ടിക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദർശനം നടത്തുന്നത്.
ഇതിന് മുൻപ് ജെ.എൻ.യുവിലും ജാമിയ്യയിലും സർവ്വകലാശാലയുടെ വിലക്കു മറികടന്ന് വിദ്യാർഥികൾ ഡോക്യുമെന്ററി പ്രദർശനം നടത്തിയിരുന്നു. ഈ സമയത്ത് വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിക്കുകയും പൊലീസിനെ വിന്യസിച്ച് വിദ്യാർഥികളെ കസ്റ്റഡിയിലെടുകയും ചെയ്തിരുന്നു. ഇത്തരം സന്ദർഭങ്ങള്‍ മുന്നിൽ കണ്ട് മുൻകരുതലുകളും വിദ്യാർഥികൾ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം ജെഎൻയുവിലും ജാമിയ്യയിലും സർവ്വകലാശാലയുടെ വിലക്കു മറികടന്ന് പ്രദർശനം ഒരുക്കിയ വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സീകരിച്ചേക്കും.