ന്യൂഡല്‍ഹി: കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവര്ത്തകന് മുഹമ്മദ് സാദ്ദിഖിനോട് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ച് നല്കാന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം നിര്‍ദേശിച്ചിരുന്നെന്ന് എന്‍ഐഎ. പ്രദേശത്ത് നടക്കുന്ന ആര്‍എസ്എസ്,ബിജെപി പരിപാടികളുടെ വിവരങ്ങള്‍ ശേഖരിക്കാനും ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങളും ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളെല്ലാം ഹിറ്റ് സ്ക്വാഡിന് കൈമാറാനായിരുന്നു നിർദേശം. പിഎഫ്ഐ റിപ്പോർട്ടറായിട്ടാണ് അറസ്റ്റിലായ സാദിഖ് പ്രവർത്തിച്ചതെന്ന് എൻഐഎ അറിയിച്ചിരുന്നു. കൂടൂതലാളുകളെ ഇതിനായി നിയമിച്ചെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു.
ആർഎസ്എസ് – ബിജെപി പരിപാടിളുടെ നോട്ടീസുകൾ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ർ വ്യക്തമക്കുന്നു. ഒരു ദേശീയമാധ്യമമാണ് ഇക്കാര്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.