ഉത്തർപ്രദേശ്: ഗൊരഖ്പൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. രാജ്ഘട്ടിലെ ഖുറംപൂർ സ്വദേശിയായ ശരദ്ചന്ദ്ര പാൽ ആണ് ഭാര്യ നീലത്തെ കൊലപ്പെടുത്തിയത്. അവിഹിത ബന്ധം ആരോപിച്ചായിരുന്നു കൊലപാതകം.
“ഞാൻ എന്റെ ഭാര്യയെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യു” എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.പ്രതി കീഴടങ്ങിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ നീലത്തിന്റെ മൃതദേഹം കണ്ടെത്തി. ഇരുവരും താമസിച്ചിരുന്ന വീടിനുള്ളിൽ നിന്നാണ് നീലത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ അവിഹിത ബന്ധത്തെ തുടർന്ന് വഴക്കുകൾ പതിവായിരുന്നെന്നും പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ലെന്നും പ്രതി പറഞ്ഞു. കുട്ടികള്‍ വീട്ടിലില്ലാത്ത സമയത്ത് ഇരുവരും ഇക്കാര്യത്തെച്ചൊല്ലി തർക്കം ഉണ്ടാകുകയും പിന്നാലെ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയുട്ടുണ്ടെന്ന് രാജ്ഘട്ട് പൊലീസ് സ്റ്റേഷൻ ഇൻചാർജ് രാജേന്ദ്ര സിംഗ് പറഞ്ഞു.