ആലപ്പുഴ: ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്ത കേസിലെ പ്രതി പിടിയിൽ. നൂറനാട് സ്വദേശി പ്രണവിനെയാണ് പിടികൂടിയത്. നൂറനാട് സിഐ ശ്രിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി വീട്ടിലേക്ക് പോകുന്ന സമയത്ത് പ്രണവ് വഴിയിൽ വെച്ച് തടയുകയും തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി ബലാത്സംഗം എന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡിൽ കണ്ട നാട്ടുകാർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടെത്തിയത്. യുവതിയുടെ ദേഹമാസകലം മുറിവുകളുണ്ടായിരുന്നു. അവശയായ യുവതിയെ നാട്ടുകാരും ബന്ധുക്കളും മവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. നൂറനാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രണവിനെ പിടികൂടിയത്. ഇയാളെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി.
പ്രണവ് നിരന്തരം ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ ഉപദ്രവം കാരണം വീട്ടുകാരെല്ലാം ഇവിടെ നിന്ന് മാറിത്താമസിക്കുകയാണ്. ഇയാൾ വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത്.