ന്യൂ ഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ ഉത്ഖനനത്തിനിടെ കെട്ടിടങ്ങള്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ നാലു വയസുകാരി മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ഉത്ഖനനത്തെ തുടര്‍ന്ന് പ്രദേശത്തെ ആറ് വീടുകളും ഒരു ക്ഷേത്രവും തകര്‍ന്നു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ മൂന്ന് പേരാണ് കുടുങ്ങിയത്. വിവേക് കുമാര്‍, പെണ്മക്കളായ വിദേഹി (5), രുസാലി (4) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രുസാലി മരിക്കുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.