മെല്‍ബണ്‍: ആസ്ത്രേലിയൻ ഓപ്പൺ ടെന്നീസ് മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യം ഫൈനലിൽ. മൂന്നാം സീഡ് സഖ്യമായ ബ്രിട്ടന്റെ നീൽ സ്കുപ്സ്കി- യുഎസ്എയുടെ ഡിസിറേ ക്രാവ്സിക് ജോഡിയെയാണ് ഇന്ത്യൻ താരങ്ങൾ മറികടന്നത്.
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം. രണ്ട് സെറ്റും ടൈബ്രേക്കറിലാണ് ഇന്ത്യൻ സഖ്യം സ്വന്തമാക്കിയത്. സ്കോർ: 7-6, 6-7 (10-6).
ക്വാർട്ടർ ഫൈനലിൽ വോക്കോവർ നേടിയാണ് ഇന്ത്യൻ സഖ്യം സെമിയിൽ കടന്നത്. അടുത്ത മാസം നടക്കുന്ന ദുബായ് ഓപ്പണോടെ വിരമിക്കൽ പ്രഖ്യാപിച്ച സാനിയയുടെ അവസാന ഗ്രാൻസ്ലാം ടൂർണമെന്റാണിത്.