ഇംഫാൽ: മണിപ്പൂരിലെ തൗബൽ ജില്ലയിൽ ബിജെപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. ബിജെപി അനുഭാവ വിമുക്തഭട സംഘടനയുടെ സംസ്ഥാന കൺവീനറായ ലായ്ഷ്റാം രാമേശ്വർ സിംഗ്(50) ആണ് കൊല്ലപ്പെട്ടത്.
എസ്യുവിയിലെത്തിയ രണ്ട് അജ്ഞാതരാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. രമേഷ്വോറിന്റെ നെഞ്ചിലാണ് വെടിയേറ്റത്. ഇയാളെ ഇംഫാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ വൈകുന്നേരത്തോടെ പൊലീസ് അറസ്റ്റ് ചെയ്തതായി എസ്പി തൗബൽ ജില്ലാ ജോഗേഷ്ചന്ദ്ര ഹവോബിജം പറഞ്ഞു.
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് .32 ബുള്ളറ്റിന്റെ ശൂന്യമായ കേസ് പോലീസ് പിടിച്ചെടുത്തു.