തിരുവനന്തപുരം: ഐ എ എസ് തലത്തിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. പല ഉദ്യോഗസ്ഥർക്കും പുതിയ ചുമതലയാണ് നൽകിയിരിക്കുന്നത്. സാംസ്കാരിക സെക്രട്ടറി റാണി ജോർജിനെ സാമൂഹികനീതി വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
കാർഷിക പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് കാർഷിക ഉൽപ്പാദന കമ്മിഷണറുടെ ചുമതലകൂടി വഹിക്കും. കേന്ദ്ര ഡപ്യൂട്ടേഷനിൽനിന്ന് മടങ്ങി എത്തുന്ന അശോക് കുമാർ സിങ്ങിനെ ജലവിഭവ സെക്രട്ടറിയായി നിയമിച്ചു.
മിനി ആന്റണിക്കു സാംസ്കാരിക വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നൽകി. ജലവിഭവ സെക്രട്ടറി പ്രണബ് ജ്യോതിനാഥിനെ കായിക യുവജനക്ഷേമ സെക്രട്ടറിയായി നിയമിച്ചു. തുറമുഖ സെക്രട്ടറി കെ.ബിജുവിനെ പിഡബ്ല്യുഡി സെക്രട്ടറിയാക്കി. പിഡബ്ല്യുഡി സെക്രട്ടറി അജിത് കുമാറിനെ തൊഴിൽവകുപ്പിൽ നിയമിച്ചു.
റൂറൽ ഡവലപ്മെന്റ് കമ്മിഷണർ എം.ജി.രാജമാണിക്യത്തിനു റവന്യൂ (ദേവസ്വം) സ്പെഷൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി. പാലക്കാട് കലക്ടർ ജോഷി മൃൺമയിയെ നാഷണൽ ഹെൽത്ത് മിഷന്റെ സംസ്ഥാന മിഷൻ ഡയറക്ടറായി നിയമിച്ചു. ഇതേ സ്ഥാനത്തുണ്ടായിരുന്ന ഡോ.എസ്.ചിത്രയെ പാലക്കാട് കലക്ടറായി നിയമിച്ചു.