എച്ച്ഡിഎഫ്സി ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തുന്നു. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, 2023 ജനുവരി 24 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഒരാഴ്ച മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മൂന്ന് ശതമാനം മുതൽ ഏഴ് ശതമാനം വരെ പലിശ ബാങ്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശയാണ് ബാങ്ക് നൽകുക.
ഏഴ് ദിവസം മുതൽ 29 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 3 ശതമാനം പലിശ നിരക്ക് നൽകുന്നു, 30 മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ ലഭിക്കും. 46 മുതൽ 6 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശയും 6 മാസത്തിനും 9 മാസത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് 5.75 പലിശയും ലഭിക്കും.