ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണ്. ഡല്‍ഹിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ഉച്ചയ്ക്ക് 2.28 ഓടേയാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.