അജയ് ദേവ്ഗണ് ചിത്രം ‘ഭോലാ’യുടെ ടീസര്‍ പുറത്തിറങ്ങി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കാര്‍ത്തി ചിത്രം ‘കൈതി’യുടെ ഹിന്ദി പതിപ്പാണ് ‘ഭോലാ’. അജയ് ദേവ്ഗണ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ തബുവും പ്രധാന കഥാപാത്രമായി എത്തുന്നു. 2023 ഓഗസ്റ്റ് 30ന് ചിത്രം തീയറ്ററുകളിലെത്തും.
ടി സീരിസ്, റിലയന്‍സ് എന്റര്ടെയ്ന്മെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘ദൃശ്യം 2’വാണ് അജയ് ദേവ്ഗണ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.