വംശനാശഭീഷണി നേരിടുന്ന ബംഗാൾ മോണിറ്റർ എന്ന പല്ലിയെ കണ്ടെത്തി. ഫുജൈറയിലെ സ്വകാര്യസ്ഥാപനത്തിന്റെ ഷിപ്പിങ് കണ്ടെയ്നറിലാണ് വലിയ പല്ലിയെ കണ്ടെത്തിയത്.ഇറക്കുമതിചെയ്ത കണ്ടെയ്നറിനുള്ളിൽ ഇതുവരെ കാണാത്ത ജീവിയെ കണ്ടതോടെ സ്ഥാപന അധികൃതർ ഫുജൈറ എൻവയൺമെന്റ് അതോറിറ്റിയിലെ ബയോ ഡൈവേഴ്സിറ്റി സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.
ഇവിടെ എത്തിയ സംഘം സൂക്ഷ്മതയോടെ പല്ലിയെ പിടികൂടി. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണത്തിനായുള്ള സി.ഐ.ടി.ഇ.എസ് കരാർപ്രകാരം അപ്പൻഡിക്സ് -1 വിഭാഗത്തിൽപെടുന്നതാണ് ബംഗ്ലാൾ മോണിറ്റർ.പല്ലിയെ വിശദ പരിശോധനക്ക് ശേഷം ഉമ്മുൽഖുവൈൻ മൃഗശാലക്ക് കൈമാറാനാണ് തീരുമാനം.