ഇസ്ലാമാബാദ്: പാകിസ്താനിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഇസ്ലാമാബാദ് അടക്കമുള്ള ഒട്ടുമിക്ക നഗരങ്ങളിലും വൈദ്യുതി നിലച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയോടെയാണ് പാകിസ്ഥാന് പൂര്‍ണ്ണമായും ഇരുട്ടിലായത്.
തലസ്ഥാന നഗരമായ ഇസ്ലാമാബാദും,കറാച്ചി, പെഷാവര്‍, ലാഹോര്‍ നഗരങ്ങളും മണിക്കൂറുകളായി ഇരുട്ടിലാണ്. വൈദ്യുതി ഗ്രിഡിലുണ്ടായ തകരാറാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം, 12 മണിക്കൂറിന് ശേഷം മാത്രമേ വൈദ്യുതി പുനസ്ഥാപിക്കാനാകൂവെന്ന് ഊര്‍ജ്ജ മന്ത്രാലയം ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഒക്ടോബറിലും സമാനമായ പ്രശ്നം പാകിസ്താന് നേരിട്ടിരുന്നു. വൈദ്യുതി സംവിധാനത്തിലെ തകരാര്‍മൂലം അന്ന് 12 മണിക്കൂര്‍ നേരമാണ് രാജ്യം ഇരുട്ടിലായത്.