കൊല്ലം: കൊല്ലം ജില്ലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതോടെ കുണ്ടറയിലെത്തിയ പെണ്‍കുട്ടിയെ, പ്രതികള്‍ കാറില്‍ പാലോടുള്ള വീട്ടിലെത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.
അതേസമയം, കേസിലെ പ്രധാന പ്രതികളായ ജസീറും, നൗഫലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. പാലോടുള്ള വീട് പ്രതികള്‍ മുന്‍പും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.