ദുബായ്: എച്ച്എംസി യുണൈറ്റഡ് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് 2023 സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശ്ശേരിക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം വെസ്റ്റേണ്‍ മറീന ബീച്ച് റിസോര്‍ട്ടില്‍ വെച്ചു നടന്ന ചടങ്ങില്‍ ഹിസ് ഹൈനസ് ശൈഖ് സുഹൈല്‍ ബിന്‍ ഹാഷര്‍ അല്‍ മക്തൂമില്‍ നിന്നും സലാം പാപ്പിനിശ്ശേരി പുരസ്കാരം ഏറ്റുവാങ്ങി.
നാളിതുവരെയായി ജീവ കാരുണ്യ പ്രവര്‍ത്തന മേഖലയില്‍ അദ്ദേഹം ചെയ്തു വരുന്ന കാര്യങ്ങളും സൗജന്യ നിയമസഹായങ്ങളുമാണ് 2023 ലെ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. പ്രവാസികളുമായി ബന്ധപ്പെട്ടുള്ള പല വിഷയങ്ങളിലും നിവേദനങ്ങളയച്ചും വിവിധ രാഷ്ട്രീയ നേതാക്കന്മാരുമായി ബന്ധപ്പെട്ടും ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് ഇദ്ദേഹം പരിഹാരം കണ്ടെത്തിയിട്ടുണ്ട്.
ചടങ്ങില്‍ ശൈഖ ലമീസ് അല്‍ മുഅല്ല, അഹ്മദ് ബിന്‍ സുദിന് ( The economic adviser to the Arab Parliament and the advisor to Dr. Sheikh Saeed bin Tahnoun Al Nahyan), ഇന്ത്യ, സൗത്ത് കൊറിയ, ചൈന, യുകെ, യുഎസ്എ, പാകിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.