കൊല്ലം : കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ 5 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭാ പരിധിയില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഹോട്ടല്‍ ആദിത്യ, ഗലീലി, രുചി ജനകീയ ഹോട്ടല്‍, ഡി കേക്ക് വേള്‍ഡ്, പലാറ്റിനോ മള്‍ട്ടി കുസീന്‍ റെസ്റ്റോറന്റ് എന്നിവിടങ്ങളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടിയത്. പഴകിയ ചിക്കന്‍ കറി, പൂപ്പല്‍ പിടിച്ച ബോണ്‍ ലെസ് ചിക്കന്‍, നൂഡില്‍സ്, പഴകിയ എണ്ണ, ചോറ്, ബിരിയാണി എന്നിവയാണ് കണ്ടെത്തിയത്.
അതേസമയം, സംസ്ഥാനത്ത് ഹോട്ടലുകളില്‍ വ്യാപകമായി കര്‍ശന പരിശോധന തുടരുകയാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് വിവിധ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. അതിനിടെ, സംസ്ഥാനത്ത് സമയം രേഖപ്പെടുത്താതെ ഭക്ഷ്യവസ്തുക്കള്‍ പാഴ്സല്‍ നല്‍കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും, കൂടാതെ എത്ര സമയത്തിനുള്ളില്‍ കഴിക്കണമെന്നും രേഖപ്പെടുത്തിയിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.