ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റിന്റെ രേഖാചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്ന കെട്ടിടം ഈ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായാണ് പുതിയ പാര്‍ലമെന്റ് നിർമിക്കുന്നത്.
ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കുന്നത്, അതില്‍ വലിയ ഹാളുകള്‍, ലൈബ്രറി, വിശാലമായ പാര്‍ക്കിംഗ് സ്ഥലം, കമ്മിറ്റി മുറികള്‍ എന്നിവ ഉള്‍പ്പെടുന്നു. ഹാളുകളും ഓഫീസ് മുറികളും അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. 2020 ല്‍ 861.9 കോടി രൂപയ്ക്കാണ് ടാറ്റ പ്രൊജക്ട്സിന് പദ്ധതിയുടെ കരാര്‍ ലഭിച്ചത്.
പുറത്തിവിട്ട പാര്‍ലമെന്റ് മന്ദിരത്തിന്റെ ഏതാനും ചിത്രങ്ങള്‍ കാണാം