കൊച്ചി : രാജ്യത്തിന്റെ 74മത് റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഡയഗ്‌നോസ്റ്റിക് വിഭാഗമായ ആസ്റ്റര്‍ ലാബ്‌സ് സംസ്ഥാനത്തിലുടനീളമുള്ള 74 വൃദ്ധസദനങ്ങള്‍ കേന്ദ്രീകരിച്ച് നിരക്കിളവുകളോടെ ടെസ്റ്റുകളും മറ്റാനുകൂല്യങ്ങളും നല്‍കുന്നു. കൂടാതെ ഇന്നേ ദിവസം ആസ്റ്റര്‍ ലാബുകളില്‍ എത്തുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ടെസ്റ്റ് പാക്കേജുകളില്‍ 74% വരെ നിരക്കിളവുകളും പ്രദാനം ചെയ്യുന്നു.
സമൂഹത്തിലേക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ എത്തിക്കുവാന്‍ കഴിയുന്ന ഈ പദ്ധതിയിലൂടെ വൃദ്ധസദനങ്ങളിലെ എല്ലാ അന്തയ്‌വാസികള്‍ക്കും സൗജന്യമായി ഷുഗര്‍ -കൊളസ്‌ട്രോള്‍ ടെസ്റ്റുകള്‍ ചെയ്യുവാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും . കൂടാതെ ചിലവേറിയ വൈദ്യചികിത്സയ്ക്ക് ആവശ്യമായ ടെസ്റ്റുകള്‍ നിരക്കിളവുകളോടെയും ആസ്റ്റര്‍ ലാബ്‌സ് താമസക്കാര്‍ക്ക് നല്‍കും.
‘നമ്മുടെ രാജ്യത്തിന്റെ മുതിര്‍ന്ന പൗരന്മാരാണ് നമ്മുടെ മുന്നോട്ടുള്ള വഴികള്‍ എളുപ്പമാക്കിയത്. പലപ്പോഴും അവരെ നമ്മള്‍ വിസ്മരിക്കുന്നു. വൈദ്യപരിചരണം ആവശ്യമുള്ള എല്ലാ വയോജനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന ഇത്തരം ഒരു പദ്ധതി പ്രഖ്യാപ്പിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇവര്‍ക്ക് ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തോടെ കൃത്യവും സ്ഥിരതയാര്‍ന്നതുമായ ചികിത്സ സഹായം ഉറപ്പുവരുത്തുമെന്നും ‘ ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരളാ ആന്‍ഡ് തമിഴ്‌നാട് റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
ഇതോടൊപ്പം ആസ്റ്റര്‍ ലാബുകളില്‍ നിന്നും പരിശോധന നടത്തുന്ന എല്ലാ രോഗികള്‍ക്കും ആസ്റ്റര്‍ ആശുപത്രികളില്‍ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. വിസിറ്റിങ് ഡോക്ടര്‍മാര്‍ ഒഴികെയുള്ള ഡോക്ടര്‍മാരുടെ പരിശോധനയില്‍ 25% ഇളവും, റേഡിയോളജി ചികിത്സകള്‍ക്ക് 20% ഇളവും, ഹെല്‍ത്ത് ചെക്കപ്പിന് 20% ഇളവും ആസ്റ്റര്‍ ലാബ്‌സ് പ്രദാനം ചെയ്യുന്നുണ്ട്. ജനുവരി 11 മുതല്‍ തുടങ്ങിയ ഇളവ് 31 വരെ ഉണ്ടായിരിക്കുന്നതാണ്.