കോട്ടയം: കേരളാ കോണ്‍ഗ്രസ് ചെയര്മാന് പിജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ്(77) അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം.
മക്കള്‍: അപു (കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോന് ജോസഫ്. മരുമക്കള്‍ അനു (അസോഷ്യേറ്റ് പ്രഫസര്‍, വിശ്വ ജ്യോതി എന്‍ജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ, ഉഷ.