കല്‍പ്പറ്റ: ബസ് യാത്രക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി. ചുള്ളിയോട് അഞ്ചാംമൈലില്‍ ഇന്ന് രാവിലെയാണ് സംഭവം. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ വയനാട് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇടത് കൈ അറ്റുപോയ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാനായി ബസ് റോഡരികിലേക്ക് ചേര്‍ത്തപ്പോഴാണ്
അപകടമുണ്ടായത്. അതേസമയം, 18 കാരനായ അസ്ലാം യാത്രയ്ക്കിടെ കൈ ബസിന്റെ ജാലകത്തില്‍ കൂടി പുറത്തേക്ക് ഇട്ടിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.