ബഫർസോണിലുൾപ്പെടുന്ന മേഖലയിലെ അപാകതകൾ കണ്ടെത്താനുള്ള ഫീൽഡ് സർവ്വേ ഇടുക്കിയിൽ പൂർത്തിയായി. അറക്കുളം ഒഴികെയുള്ള പഞ്ചായത്തുകളിൽ കെട്ടിടങ്ങൾ ഏതൊക്കെയെന്നുള്ള ജിയോ ടാഗിങ്ങ് അടക്കമാണ് പൂർത്തിയാക്കിയത്
എട്ടു സംരക്ഷിത വനമേഖലിയിലെ 20 പഞ്ചായത്തുകളിലാണ് ഇടുക്കിയിൽ ഫീൽഡ് സർവ്വേ പൂർത്തിയാക്കിയത്. സർവേ പുരോഗതി വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻറെ അധ്യക്ഷതയിൽ യോഗം ചേർന്നു. മൂന്നാർ വന്യജീവി സങ്കേതത്തോടു ചേർന്നുള്ള പഞ്ചായത്തുകളിൽ നിന്നും ലഭിച്ച 7,816 അപേക്ഷകളില്‍ 7,033 എണ്ണവും, ഇടുക്കിയില്‍ 11,434 അപേക്ഷകളില്‍ 9,931 എണ്ണവും, പെരിയാറില്‍ 7,298 എണ്ണവും പരിശോധിച്ച് നടപടികൾ പൂർത്തിയാക്കി.