ഇന്തൊനേഷ്യയിലെ സുമാത്ര ദ്വീപിൽ 6.2 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം. ആഷെ പ്രവിശ്യയിലെ സിങ്കിൽ നഗരത്തിന് 48 കിലോമീറ്റർ തെക്കുകിഴക്ക് 37 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് ഭൂചലനമുണ്ടായത്. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.