തിരുവനന്തപുരം: ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ 317 റണ്‍സിന്റെ കൂറ്റന്‍ജയം. ഇതോടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 391 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക കേവലം 22 ഓവറില്‍ 73ന് എല്ലാവരും പുറത്തായി.
നാല് വിക്കറ്റ് നേടി മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകര്‍ത്തത്. 19 റണ്‍സ് നേടി നുവാനിഡു ഫെര്‍ണാണ്ടോയാണ് ലങ്കയുടെ ടോപ് സ്കോറര്‍. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വിരാട് കോലി (പുറത്താവാതെ 166), ശുഭ്മാന്‍ ഗില്‍ (116) എന്നിവരുടെ സെഞ്ചുറിയാണ് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഏകദിന ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് ഇന്ത്യ മാറ്റികുറിച്ചത്.
ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ വിജയംതേടി ഇറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 49 പന്തില്‍ നിന്ന് 42 റണ്‍സ് അടിച്ച രോഹിത് പുറത്തായെങ്കിലും പിന്നീടെത്തിയ കോലിയുമായി ചേര്‍ന്ന് ഗില്‍ ഇന്ത്യയെ പടുകൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. ഇതിനിടെ 89 പന്തില്‍ നിന്ന് ഗില്‍ തന്റെ രണ്ടാം സെഞ്ചുറി തികച്ചു.
116 റണ്‍സില്‍ എത്തിനില്‍ക്കെ കസുന്‍ രജിത ഗില്ലിനെ പുറത്താക്കി. ഇന്ത്യന്‍ സ്കോര്‍ 226-ല്‍ നില്‍ക്കെയാണ് ഗില്ലിന്റെ പുറത്താകല്‍. 97 പന്തില്‍ നിന്ന് 14 ഫോറുകളും രണ്ട് സിക്സറുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്സ്.
നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ (32 പന്തില്‍ 38) കോലിക്ക് പിന്തുണ നല്കി. 108 റണ്‍സാണ് കോലിക്കൊപ്പം ശ്രേയസ് കൂട്ടിചേര്‍ത്തത്. എന്നാല്‍ കുമാരയുടെ പന്തില്‍ വിക്കറ്റ് സമ്മാനിച്ച് ശ്രേയസ് മടങ്ങി. കെ എല്‍ രാഹുല്‍ (7), സൂര്യകുമാര്‍ യാദവ് (4) എന്നിവര്‍ പെന്ന് മടങ്ങിയെങ്കിലും കോലി ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. 110 പന്തുകള്‍ മാത്രമാണ് കോലി നേരിട്ടത്. എട്ട് സിക്സും 13 ഫോറും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. 46-ാം ഏകദിന സെഞ്ചുറിയാണ് കോലി പൂര്‍ത്തിയാക്കിയത്. അക്സര്‍ പട്ടേല്‍ (2) പുറത്താവാതെ നിന്നു.
ഇന്ത്യ ഉയർത്തിയ 391 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രമാണ്. അതിൽ 27 പന്തിൽ നാലു ഫോറുകൾ സഹിതം 19 റൺസെടുത്ത ഓപ്പണർ നുവാനിന്ദു ഫെർണാണ്ടോ ടോപ് സ്കോററായി. രണ്ടക്കം കണ്ട രണ്ടാമൻ 19 പന്തിൽ രണ്ടു പോറുകൾ സഹിതം 13 റൺസുമായി പുറത്താകാതെ നിന്ന കസൂൻ രജിത. മൂന്നാമൻ 26 പന്തിൽ രണ്ടു ഫോറുകളോടെ 11 റൺസെടുത്ത ക്യാപ്റ്റൻ ദസുൻ ഷനക.
ഓപ്പണർ ആവിഷ്ക ഫെർണാണ്ടോ (നാലു പന്തിൽ ഒന്ന്), കുശാൻ മെൻഡിസ് (ഏഴു പന്തിൽ നാല്), ചാരിത് അസാലങ്ക (നാലു പന്തിൽ ഒന്ന്), വാനിന്ദു ഹസരംഗ (ഏഴു പന്തിൽ ഒന്ന്), ചാമിക കരുണരത്നെ (ആറു പന്തിൽ ഒന്ന്), ദുനിത് വെല്ലാലഗെ (13 പന്തിൽ മൂന്ന്), ലഹിരു കുമാര (19 പന്തിൽ 9) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഫീൽഡിങ്ങിനിടെ പരുക്കേറ്റ ആഷെൻ ഭണ്ഡാര ബാറ്റിങ്ങിന് ഇറങ്ങിയില്ല.
നിശ്ചിത ഓവറിൽ 32 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് പിഴുത സിറാജ് തന്നെയാണ് ലങ്കയുടെ നടുവൊടിച്ചത്. ഷമിയും കുൽദീപും രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി.