പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ദര്‍ശനം കഴിഞ്ഞു മടങ്ങിയ ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ബസും സന്നിധാനത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം പാറശാല സ്വദേശികള്‍ സഞ്ചരിച്ച മിനി ബസുമാണ് കൂട്ടിയിടിച്ചത്. പത്തനംതിട്ട മണ്ണാറകുളഞ്ഞിയില്‍ വച്ചാണ് അപകടമുണ്ടായത്. അതേസമയം, അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം.