തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ യുവാവ് മർദനമേറ്റ് മരിച്ചു. ശ്രീകാര്യം അമ്പാടിനഗർ സ്വദേശി സാജു(39) ആണ് മരിച്ചത്. മൊബൈലിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്.കേസിലെ പ്രതികളെന്ന് സംശയിക്കുന്ന സാജുവിന്റെ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവർ ഒളിവിലാണ്. സുഹൃത്തുക്കളുമായി മദ്യപിച്ചതിന് ശേഷം സാജു വീട്ടിലെത്തിയിരുന്നു.തുടർന്ന് മൊബൈൽ കാണാത്തതിനെ വീണ്ടും പുറത്തേക്ക് പോകുകയായിരുന്നു.