മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ആറ് മാസത്തേക്ക് വിമാന സർവീസുകൾക്ക് നിയന്ത്രണം. റൺവേ റീകാർപറ്റിങ് പ്രവൃത്തിയുടെ ഭാഗമായാണ് നിയന്ത്രണം. ഇതുമായി ബന്ധപ്പെട്ട് വിമാന സർവീസുകൾ പുനക്രമീകരിച്ചു.
ഞായറാഴ്ച മുതലാണ് വിമാനത്താവളത്തിൽ റീകാർപറ്റിങ് പ്രവൃത്തി തുടങ്ങുന്നത്. ആറ് മാസത്തേക്കാണ് റൺവേ പകൽ സമയങ്ങളിൽ അടക്കുക. ഈ സമയത്തുളള സർവീസുകൾ ആണ് പുനഃക്രമീകരിച്ചത്.
റീകാർപ്പറ്റിങ്ങിനായി ആറ് മാസത്തേക്ക് റൺവേ പകൽ സമയങ്ങളിൽ അടച്ചിടും. നിലവിൽ ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ് ഈ സമയത്തുളളത്. ആഴ്ചയിൽ ആറ് ദിവസമുളള എയർ ഇന്ത്യ ഡൽഹി സർവീസിന്റെ സമയം മാറ്റി.
പുതിയ സമയക്രമം അനുസരിച്ചാണ് ഡൽഹിയിലേക്കുള്ള സർവീസ്. ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.30നും വെളളി, ഞായർ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 8.55നുമാണ് വിമാനം പുറപ്പെടുന്നത്.
സലാലയിലേക്കുള്ള സലാം എയറിന്റെ സർവീസ് സമയവും മാറ്റി. ജനുവരി 17 മുതൽ 8.55ന് വിമാനം കരിപൂരിൽ നിന്ന് പുറപ്പെടും. ചൊവ്വ, ശനി ദിവസങ്ങളിലാണ് സർവീസ്. റൺവേ റീ കാർപ്പറ്റിങ്ങിനൊപ്പം റൺവേയിൽ സെന്റർ ലൈൻ ലൈറ്റിങ് സംവിധാനവും പുതുതായി സ്ഥാപിക്കും.
അതെ സമയം റൺവേ റീകാർപ്പറ്റിംഗിനൊപ്പം റൺവേ സെൻറർ ലൈറ്റിങ് സംവിധാനവും ഒരുക്കും. ഇതുൾപ്പെടെ 11 മാസത്തിനകം നവീകരണ പ്രവൃത്തികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഡൽഹി ആസ്ഥാനമായ കമ്പനിയാണ് 56 കോടി രൂപക്ക് കരാർ ഏറ്റെടുത്തിരിക്കുന്നത്.