ന്യൂഡല്‍ഹി: സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ക്കെതിരെ വീണ്ടും റിസര്‍വ് ബാങ്ക്. മുഴുവന്‍ ക്രിപ്റ്റോ കറന്‍സികളും നിരോധിക്കണമെന്നതാണ് റിസര്‍വ് ബാങ്ക് നിലപാട് എന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍.
ആര്‍ബിഐയുടെ നിലപാട് വ്യക്തമാണ്.മുഴുവന്‍ ക്രിപ്റ്റോ കറന്‍സികളും നിരോധിക്കണം. അതേസമയം ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയെ പിന്തുണയ്ക്കേണ്ടതുണ്ട്’- ശക്തികാന്ത ദാസിന്റെ വാക്കുകള്‍.
‘ക്രിപ്റ്റോ എന്താണ്?, ചിലര്‍ ഇതിനെ ആസ്തി എന്ന് പറയുന്നു. മറ്റു ചിലര്‍ ഇതിനെ സാമ്പത്തിക ഉല്‍പ്പന്നം എന്ന് വിളിക്കുന്നു. ക്രിപ്റ്റോയുടെ കാര്യത്തില്‍ ഒരു അടിസ്ഥാനവുമില്ല. ഇത് പൂര്‍ണമായി ഊഹാപോഹമാണ്. ഒറ്റവാക്കില്‍ ചൂതാട്ടമാണ് എന്നും പറയാം’-ശക്തികാന്ത ദാസ് പറയുന്നു.