ഡല്‍ഹി: ബഫർസോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കേണ്ടി വരില്ലെന്ന് കേന്ദ്രസർക്കാർ. വാണിജ്യ ഖനനം, ക്വാറി, ക്രഷർ യൂണിറ്റുകൾ എന്നിവയ്ക്ക് മാത്രമാകും നിരോധനം. കെ മുരളീധരൻ എംപിയുടെ സബ്മിഷന് കേന്ദ്ര സഹമന്ത്രി അശ്വനി കുമാർ ചൗബെ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ബഫർ സോൺ തൊഴിലിനെ ഒരുതരത്തിലും ബാധിക്കില്ല എന്ന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാർ ചൗബെ പറഞ്ഞു. കൃഷി, കന്നുകാലി വളർത്തൽ, മത്സ്യ കൃഷി എന്നിവയ്ക്ക് തടസമില്ല. വാണിജ്യ ഖനനം, ക്വാറി, ക്രഷർ യൂണിറ്റുകൾ എന്നിവയ്ക്ക് മാത്രമാകും നിരോധനം. അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് ചില നിയന്ത്രണങ്ങളുണ്ടാകും.
ഉപഗ്രഹ സർവ്വേയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് നടപടിയെടുക്കാൻ സംസ്ഥാനത്തോട് നിർദേശിച്ചിട്ടുണ്ട് എന്നും പരിസ്ഥിതി സഹ മന്ത്രി അറിയിച്ചു. ഡിസംബർ 22 നാണ് ചട്ടം 377 പ്രകാരം സബ്മിഷനായി കെ മുരളീധരൻ എംപി ബഫർ സോൺ ലോക്സഭയിൽ ഉന്നയിച്ചത്.