മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു യാത്രക്കാരില്‍ നിന്നായി 4.65 കിലോ സ്വര്‍ണം പിടികൂടി. എയര്‍കാര്‍ഗോ വിഭാഗം നടത്തിയ പരിശോധനയിലാണ് റൈസ് കുക്കറിലും ഫാനിലും ജ്യൂസ് മേക്കറിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്.
സംഭവത്തില്‍ കാപ്പാട് സ്വദേശി ഇസ്മായില്‍, അരിമ്ബ്ര സ്വദേശി അബ്ദുല്‍ റൗഫ് എന്നിവരെ കസ്റ്റഡിയിലെടുത്തു. പിടികൂടിയ സ്വര്‍ണത്തിന് 2.55 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.