കൊച്ചി : ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്ക് മികച്ച നിലവാരത്തിലുള്ള ഹൃദയ -ശ്വാസകോശ അവയവമാറ്റ ശസ്ത്രക്രിയകള്‍ ഉറപ്പുവരുത്തുവാനായി ധാരണാപത്രം ഒപ്പുവച്ച് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയും, ചെന്നൈ കാവേരി ഹോസ്പിറ്റലും. ഇതുവഴി ഹൃദയ-ശ്വാസകോശ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തുവാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ അത്യാധുനിക സൗകര്യങ്ങളോടൊപ്പം കാവേരി ഹോസ്പ്പിറ്റലിലെ വിദഗ്ധ ക്ലിനിക്കല്‍ ടീമിന്റെയും സഹകരണവും ലഭ്യമാകും.
‘കേരളത്തില്‍ അവയവദാനം ഇന്നും അതിന്റെ പ്രാരംഭഘട്ടത്തിലാണ്. അവയവദാനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമില്ലായ്മയാണ് ഇതിന് കാരണം. പൂര്‍ണ്ണമായ അവയവദാനത്തിലൂടെ 8 പേരുടെ ജീവന്‍ വരെ രക്ഷിക്കാനാകും, ഈ അവബോധം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും അവയവദാനത്തെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകള്‍ ഇല്ലാതാക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം . ഈ മേഖലയിലെ കാവേരി ഹോസ്പിറ്റലിന്റെ പരിചയസമ്പന്നതയും ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ നൂതന സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി ഹൃദയ -ശ്വാസകോശ അവയവമാറ്റ ശസ്ത്രക്രിയകള്‍ ആവശ്യമുള്ള രോഗികള്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കുവാന്‍ സാധിക്കുമെന്ന് ‘ ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരളാ ആന്‍ഡ് തമിഴ്‌നാട് റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു .
ഹൃദയവും ശ്വാസകോശവും മാറ്റിവക്കുന്നതിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന ഈ കൂട്ടായ്മയിലൂടെ ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിചരണവും ശസ്ത്രക്രിയാനന്തര പരിചരണവും പുനരധിവാസവും വരെ രോഗികള്‍ക്ക് ലഭ്യമാകും.
”ഇന്ത്യയില്‍ അവയമാറ്റ ശസ്ത്രക്രിയകള്‍ ജനശ്രദ്ധയാര്‍ജിച്ചുവരുകയാണ്. എന്നാല്‍ ഹൃദയം, ശ്വാസകോശം എന്നിവയുടെ ശസ്ത്രക്രിയകള്‍ക്ക് ഇപ്പോഴും നമ്മള്‍ പിന്നിലാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാകാത്തതും ആശുപത്രികളിലെ യോഗ്യതയുള്ള സര്‍ജന്മാരുടെ ലഭ്യതക്കുറവും, വളരെ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് ഇത്തരം ശസ്ത്രക്രിയകള്‍ കുറയുന്നതിന്റെ പ്രധാന വെല്ലുവിളിയെന്ന് ‘ ചെന്നൈ കാവേരി ഹോസ്പിറ്റല്‍ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അരവിന്ദന്‍ സെല്‍വരാജ് അഭിപ്രായപ്പെട്ടു.
ചെന്നൈ കാവേരി ഹോസ്പ്പിറ്റലില്‍നിന്ന് ജെസു ബാലു – എജിഎം, ഹെല്‍ത്ത്കെയര്‍ സര്‍വീസ് ഡെവലപ്മെന്റ്, അര്‍ജുന്‍ വിജയകുമാര്‍ – റീജിയണല്‍ ഹെഡ്, ഫിനാന്‍സ് – കേരള ക്ലസ്റ്റര്‍ & ഒമാന്‍, ഡോ ശ്രീനിവാസ് രാജഗോപാല – സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി & സ്ലീപ്പ് മെഡിസിന്‍, ഡയറക്ടര്‍, ട്രാന്‍സ്പ്ലാന്റ് പള്‍മണോളജി & ലംഗ് ഫെയിലര്‍ യൂണിറ്റ്, ഡോ. ഇയ്യപ്പന്‍ പൊന്നുസ്വാമി – മെഡിക്കല്‍ ഡയറക്ടര്‍ കാവേരി ഹോസ്പിറ്റല്‍. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളാ ആന്‍ഡ് തമിഴ്‌നാട് റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ഡോ. പ്രവീണ്‍ വത്സലന്‍, എച്ച്ഒഡി & കണ്‍സള്‍ട്ടന്റ് പള്‍മണോളജി, ഡോ. അനുപ് ആര്‍ വാര്യര്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ്, ഡോ. ജോര്‍ജ്ജ് വര്‍ഗീസ് കുര്യന്‍, കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജറി എന്നിവരും ധാരണാപത്രം കൈമാറുന്ന വേളയില്‍ സന്നിഹിതരായി.