കവരത്തി: വധശ്രമ കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വര്‍ഷം തടവ് ശിക്ഷ. മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങള്‍ അടക്കം നാലുപേര്‍ക്കാണ് കവരത്തി ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
2009 ലെ തെരഞ്ഞെടുപ്പിന് ഇടയിലുണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. 32 പ്രതികളുള്ള കേസില്‍ ആദ്യത്തെ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എംപി മുഹമ്മദ് ഫൈസല്‍. അതേസമയം, മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിഎം സയ്യിദിന്റെ മകളുടെ ഭര്‍ത്താവാണ് പരിക്കേറ്റ മുഹമ്മദ് സാലിഹ്.