ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി ഇന്ത്യ. പതിനാല് വര്‍ഷത്തിനുശേഷം വീണ്ടും ഗോള്‍ഡന്‍ ഗ്ലോബ്് പുരസ്കാരം ഇന്ത്യയിലെത്തിച്ച് ആര്‍ആര്‍ആര്‍. മികച്ച ഒറിജിനല്‍ സ്കോര്‍ വിഭാഗത്തിലാണ് എസ്.എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ നേട്ടം സ്വന്തമാക്കിയത്. ആഗോളതലത്തില്‍ തന്നെ തരംഗമായ ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനമാണ് പുരസ്കാരത്തിന് അര്‍ഹമായത്. എംഎം കീരവാണിയാണ് സംഗീതമൊരുക്കിയത്.
കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യന്‍ ചിത്രമായ ആര്‍ആര്‍ആര്‍ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍നിര ഗായകരായ ടെയ്ലര് സ്വിറ്റ്, റിഹാന്ന എന്നിവരെ കടത്തിവെട്ടിയാണ് ഇന്ത്യന്‍ ഗാനമായ നാട്ടു നാട്ടു ഒന്നാമത് എത്തിയത്. എആര്‍ റഹ്മാന് പുരസ്കാരം നേടി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലെത്തുന്നതെന്നതും ഇരട്ടിമധുരമാകുന്നു.
കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ നടക്കുന്ന 80ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങില്‍ ബെസ്റ്റ് ഒറിജിനല്‍ സോംഗിനുള്ള പുരസ്കാരം എംഎം കീരവാണിയാണ് ഏറ്റുവാങ്ങിയത്. കീരവാണിയുടെ മകന് കാല ഭൈരവ, രാഹുല്‍ സിപ്ലിംഗുഞ്ച് എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തില്‍ സൂപ്പര്‍ഹിറ്റ് ഗാനം പാടിയത്.