തൃശ്ശൂര്‍: വടക്കുംനാഥ ക്ഷേത്രത്തില്‍ ലൈസന്‍സ് ഇല്ലാതെ കതിന പൊട്ടിക്കുന്നതിന് വിലക്ക്. വെടിമരുന്ന് ലൈസന്‍സ് ഹാജരാക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് പൊലീസ് നോട്ടീസ് അയച്ചു.
ശബരിമലയിലെ കതിന അപകടത്തെ തുടര്‍ന്നാണ് പൊലീസ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്. ആചാരത്തിന്റെ ഭാഗമായി വടക്കുംനാഥ ക്ഷേത്രത്തില്‍ രാത്രി മൂന്നുതവണ കതിന പൊട്ടിക്കുന്ന പതിവുണ്ട്.
ശബരിമലയില്‍ മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപം, കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി എം ആര് ജയകുമാര്‍ ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.