പത്തനംതിട്ട: ശബരിമല നിലയ്ക്കലിലെ പാർക്കിംഗ് ഫീസ് പിരിക്കാനുള്ള കരാർ ദേവസ്വം ബോർഡ് റദ്ദാക്കി. ടെൻഡർ തുക പൂർണമായും അടയ്ക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ദേവസ്വം ബോർഡിന്റെ നടപടി.
1.30 കോടി രൂപയാണ് കരാർപ്രകാരം കരാറുകാരൻ ഇനി അടയ്ക്കാനുള്ളത്. ഇതിന് സാവകാശം ചോദിച്ച് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കോടതി ജനുവരി മൂന്ന് വരെ തുക അടയ്ക്കാൻ സാവകാശം നൽകുകയും ചെയ്തു. കോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും തുക അടയ്ക്കാൻ കരാറുകാരൻ തയാറാകാതെ വന്നതോടെയാണ് കരാർ റദ്ദാക്കിയത്.
പാർക്കിംഗ് ഫീസ് പിരിക്കുന്നതിന്റെ ചുമതല ചൊവ്വാഴ്ച രാവിലെ മുതൽ ദേവസ്വം ബോർഡ് ഏറ്റെടുത്തതായി പ്രസിഡന്റ് കെ അനന്തഗോപൻ അറിയിച്ചു.