കണ്ണൂര്‍ : കണ്ണൂര്‍ മലപ്പട്ടത്ത് വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ഇന്നലെയും ഇന്നുമായി 45 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയത്.
കഴിഞ്ഞ ഞായറാഴ്ച മലപ്പട്ടം കുപ്പത്ത് നടന്ന വിവാഹ ചടങ്ങിനിടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യബാധയേറ്റത്. ആര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ണൂര്‍ ഡിഎംഒ അറിയിച്ചു.