ലോസ് ആഞ്ജലീസ്: വെയ്ല്‍സിന്റെ ഇതിഹാസ ഫുട്ബോള്‍ താരം ഗരെത് ബെയ്ല് വിരമിച്ചു. രാജ്യാന്തര-ക്ലബ്ബ് ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നതായി താരം അറിയിച്ചു. 33 വയസ്സിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
‘ഏറെ ആലോചിച്ചാണ് ഈ തീരുമാനമെടുത്തത്. ക്ലബ്, രാജ്യാന്തര ഫുട്ബോളിൽനിന്ന് ഞാൻ വിരമിക്കുന്നു’– ബെയ്ൽ ട്വിറ്ററിൽ കുറിച്ചു.
64 വർഷത്തെ ഇടവേളയ്ക്കു ശേഷം വെയ്ൽസിനെ ലോകകപ്പ് ഫൈനൽ റൗണ്ടിലെത്തിക്കുകയും ടീമിനായി ഗോൾനേടുകയും ചെയ്ത ബെയ്ൽ നിലവിൽ യുഎസിലെ ലൊസാഞ്ചൽസ് എഫ്സിയുടെ താരമാണ്.
നിലവില്‍ ലോസ് ആഞ്ജലീസ് ഗ്യാലക്സിയിലാണ് താരം കളിക്കുന്നത്. വെയ്ല്‍സിനായി ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങള്‍ കളിച്ച ബെയ്ല് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളാണ്. 111 കളിയിൽനിന്നു രാജ്യത്തിനായി 41 ഗോൾ നേടി. ഇംഗ്ലിഷ് ക്ലബ് സതാംപ്ടൻ, ടോട്ടനം ഹോട്സ്പർ എന്നിവയിലൂടെ കളിച്ചു തെളിഞ്ഞ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ വൻവിലയുള്ള താരമായി വളർന്നു. റയലിനായി 176 മത്സരങ്ങളിൽനിന്ന് 81 ഗോളുകളും 5 ചാംപ്യൻസ് ലീഗ് കിരീടങ്ങളും നേടി.