തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ പരസ്യനിരോധനം സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ് സ്വാഗതാർഹമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പരസ്യം നിരോധിച്ച ഹൈക്കോടതി വിധി ബുദ്ധിമുട്ടുണ്ടാക്കിയെന്നും കെഎസ്ആർടിസിയിൽ നിലവാരമുള്ള പരസ്യം മാത്രമേ അനുവദിക്കൂ എന്നും മന്ത്രി അറിയിച്ചു.
“പരസ്യനിരോധനം സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. കാലാകാലങ്ങളായി കെഎസ്ആർടിസിക്ക് നല്ല വരുമാനമാണ് പരസ്യങ്ങളിൽ നിന്നും ലഭിക്കുന്നത്. അത് നിലക്കുന്നത് കമ്പനിയുടെ സാമ്പത്തികനിലയെ ക്രമാതീതമായി ബാധിക്കും. ഇത് ബോധ്യപ്പെട്ടതു കൊണ്ടാണ് പരസ്യം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. വണ്ടിയുടെ മുൻഭാഗത്ത് ഒരു കാരണവശാലും പരസ്യം പാടില്ല എന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. മുൻവശങ്ങളിൽ ഇപ്പോഴും പരസ്യമില്ല. വശങ്ങളിൽ പരസ്യമുള്ളതുകൊണ്ട് അപകടം ഉണ്ടാവാൻ സാധ്യതയുമില്ല”. മന്ത്രി പറഞ്ഞു.
ബസുകളില്‍ പരസ്യം പതിക്കുന്നതിന് സുപ്രീംകോടതിയില്‍ കെ.എസ്.ആര്.ടി.സി മാര്‍ഗരേഖ സമര്‍പ്പിച്ചു. മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ പതിക്കില്ല.
മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പാലിച്ച് ബസിന്റെ രണ്ട് വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം നല്‍കൂ. പരസ്യങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കുന്നതിന് എംഡിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിക്കും. പതിച്ച പരസ്യങ്ങള്‍ക്കെതിരായ പരാതികള്‍ പരിഗണിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.