ഇടുക്കി: ഇടുക്കി അടിമാലിയില്‍ വഴിയില്‍ നിന്ന് കിട്ടിയ മദ്യം കഴിച്ച് യുവാക്കള്‍ അവശനിലയിലായ സംഭവത്തില്‍ സുഹൃത്ത് കസ്റ്റഡിയില്‍. യുവാക്കളുടെ സുഹൃത്തായ സുധീഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വഴിയില്‍ കിടന്ന് കിട്ടിയ മദ്യം നല്‍കിയത് സുഹൃത്ത് സുധീഷാണെന്ന് ചികിത്സയിലുള്ളവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ സുധീഷ് മദ്യം കഴിച്ചിരുന്നില്ല. അടിമാലി സ്വദേശികളായ അനില്‍കുമാര്‍ , കുഞ്ഞുമോന്, മനോജ് എന്നിവരാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളളത്. അതേസമയം, മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നതായാണ് റിപ്പോര്‍ട്ട്. മദ്യത്തില്‍ കീടനാശിനി കലര്‍ത്തിയതോ അല്ലെങ്കില്‍ കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ചു കുടിച്ചതോ ആകാമെന്നാണ് സംശയം. കത്തിച്ച നിലയില്‍ മദ്യക്കുപ്പി പോലീസ് കണ്ടെടുത്തിരുന്നു. സംഭവത്തില്‍ അടിമാലി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.