ബ്രസീലിയ: ബ്രസീലിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനുനേരെ ആക്രമണം. തീവ്ര വലതുപക്ഷക്കാരനായ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ നൂറുകണക്കിന് അനുയായികൾ പോലീസ് ബാരിക്കേഡുകൾ ഭേദിച്ച് കോണ്‍ഗ്രസിലേക്കും പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കും സുപ്രീം കോടതിയിലേക്കും പാർലമെന്റിലേക്കും ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടു.കലാപകാരികളെ നേരിടാൻ സർക്കാർ സൈന്യത്തെ നിയോഗിച്ചു. ഫാസിസ്റ്റ് ആക്രമണമാണ് നടന്നതെന്ന് പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു. നിരവധിപേരെ സൈന്യവും പൊലീസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.