കാസര്‍കോട്: ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് സ്വദേശിയായ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
പുതുവത്സര ദിനത്തില്‍ കുഴിമന്തി കഴിച്ചതിന് ശേഷമാണ് പെണ്‍കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. റൊമന്‍സിയ എന്ന ഹോട്ടലില്‍ നിന്നാണ് കുഴിമന്തി പാഴ്സല്‍ വാങ്ങിയത്. ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കാസര്‍കോട് തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്കി. അതേസമയം, സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്കി.
അതേസമയം പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി.
സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് ഭക്ഷ്യവിഷബാധയേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ചത്. ഈ സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.