കോട്ടയം: പാലാ രാമപുരത്തിന് സമീപം മാനത്തൂരില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് വെല്ലൂരിൽനിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.ഇന്ന് പുലര്‍ച്ചെ ഒന്നിനാണ് അപകടമുണ്ടായത്. റോഡിന് സമീപത്തെ മതിലില്‍ ബസ് ഇടിച്ചു കയറുകയായിരുന്നു. ജനല്‍ചില്ല് തകര്‍ന്ന് പുറത്തേയ്ക്ക് തെറിച്ചവര്‍ക്കാണ് സാരമായി പരിക്കേറ്റത്.