കൊച്ചി : കൊടൈക്കനാല്‍ വനത്തിനുള്ളില്‍ കാണാതായ യുവാക്കളെ കണ്ടെത്തി. ഈരാറ്റുപേട്ട സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് മരംവെട്ടുകാരുടെ സംഘം കണ്ടെത്തിയത്. ഇവരാണ് വനപാലകരെ വിവരം അറിയിച്ചത്.
കൊടൈക്കനാല്‍ പൂണ്ടിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ കത്രികാവട എന്ന വനത്തില്‍ നിന്നാണ് മരംവെട്ടുകാര്‍ ഇവരെ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് അഞ്ചംഗ സംഘം കൊടൈക്കനാലിലേക്ക് യാത്ര തിരിച്ചത്. ചൊവ്വാഴ്ച ഇരുവരെയും വനത്തിനുള്ളില്‍ കാണാതാവുകയായിരുന്നു.