സൗദിയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി സിവില്‍ ഡിഫന്‍സ്

 

റിയാദ്: കനത്ത മഴയെ തുടര്‍ന്ന് മദീനയിലുണ്ടായ വെള്ളക്കെട്ടില്‍ അകപ്പെട്ട വാഹനത്തിനുള്ളില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി സൗദി സിവില്‍ ഡിഫന്‍സ്. മൂന്ന് പേരെ വാദി ബൈദാഅ്ല്‍ നിന്നും ഒരാളെ ഖൈബര്‍ താഴ്വരയില്‍ നിന്നുമാണ് രക്ഷപ്പെടുത്തിയത്. 

അതേസമയം, സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ മഴ തുടരുകയാണ്. വ്യാഴാഴ്ച രാവിലെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. ഇതേ തുടര്‍ന്ന് വ്യാഴാഴ്ചയും മക്ക, ജിദ്ദ, ജമൂം, കാമില്‍, റാബിഖ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.