തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ തിയതി തീരുമാനിക്കാൻ മന്ത്രിസഭയുടെ പ്രത്യേക യോഗം ഇന്ന് ചേരും. ഈ മാസം 27ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാസമ്മേളനം ആരംഭിക്കുന്നതാണ് മന്ത്രിസഭ പരിഗണിക്കുന്നത്. ഫെബ്രുവരി3ന് ആയിരിക്കും ബജറ്റ് അവതരണം. സഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശിപാർശ ചെയ്യുന്നതിന് വേണ്ടിയുളള മന്ത്രിസഭാ യോഗം ഓൺലൈനായാണ് ചേരുക.
അതേസമയം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ മാസം നിര്‍ത്തിവെച്ച ഏഴാം സമ്മേളനം അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കും.നയപ്രഖ്യാപനപ്രസംഗം തയ്യാറാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ സര്‍ക്കാര്‍ നേരത്തെ ചുമതപ്പെടുത്തിയിരുന്നു.