തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചെന്ന കാരണത്താല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കക്ഷി നേതാക്കളും പങ്കെടുത്തു. മുമ്പ് കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ അദ്ദേഹത്തിന് ലഭിച്ചേക്കുമെന്നാണ് സൂചന. അതേസമയം, പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. കെപിസിസി ഇന്ന് കരിദിനമായി ആചരിക്കുകയാണ്. ബിജെപി ഭരണഘടന സംരക്ഷണ ദിനമായും പ്രതിഷേധം സംഘടിപ്പിച്ചു.