തിരുവനന്തപുരം: ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് അവസാനിക്കുന്നതായി സൂചനകള്‍. നിയമസഭാ സമ്മേളനം പിരിയുന്ന വിവരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കൂടാതെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ ക്ഷണിക്കും.
കഴിഞ്ഞദിവസം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.