ചാത്തന്നൂർ: ശബരിമല മകരവിളക്ക് തീർഥാടന ദിവസങ്ങളിൽ കെഎസ്ആർടിസിയുടെ 590 ബസുകൾ സർവീസ് നടത്തും. 14നും തൊട്ടു മുമ്പുള്ള ദിവസങ്ങളിലും മകരവിളക്ക് കഴിഞ്ഞുള്ള നിശ്ചിത ദിവസങ്ങളിലുമായിരിക്കും ഈ സർവീസുകൾ.
നിലവിലുള്ള സർവീസുകൾക്ക് പുറമേയാണ് 590 ബസുകൾ കൂടി സർവീസിന് സജ്ജമാക്കുന്നത്. അഞ്ചിന് മുമ്പ് ബസുകൾ തയാറാക്കി ബോണറ്റ് നമ്പർ മെക്കാനിക്കൽ എൻജിനിയർക്ക് നല്കണമെന്ന് ഡിസിപി മേധാവികൾക്ക് നിർദേശം നല്കിയിട്ടുണ്ട്.
നിലവിൽ 200 ബസുകളാണ് സർവീസ് നടത്താൻ പമ്പയിലുള്ളത്. പമ്പയിലെത്തുന്ന ബസുകൾ കേരളത്തിലെയും തമിഴ് നാട്ടിലെയും വിവിധ സ്ഥലങ്ങളിലേയ്ക്കായിരിക്കു സർവീസ് നടത്തുന്നത്.