കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂരില്‍ എത്തിച്ച തടവുകാരാണ് സംഘർഷത്തിന് തുടക്കമിട്ടത്. കണ്ണൂരിലെ തടവുകാരനായ തൃശൂർ സ്വദേശി പ്രമോദിനെ സംഘം ആക്രമിക്കുകയായിരുന്നു. ലാലു, ബിജു, അമൽ, അനൂപ് എന്നിവർ ചേർന്നാണ് അക്രമം നടത്തിയത്. ജയിലിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഘർഷം.
മുൻ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് വിയ്യൂരിൽ നിന്ന് ഒൻപത് തടവുകാരെ കണ്ണൂരിലെത്തിച്ചത്.
ആറ് മാസം മുൻപ് ഇവർ കണ്ണൂർ ജയലിലെ പത്താം ബ്ലോക്കിലുണ്ടായിരുന്നു. അന്നും ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കണ്ണൂരിൽ എത്തിച്ചതിന് തൊട്ടു പിന്നാലെ വീണ്ടും ഇവർ തമ്മിൽ ഏറ്റുമുട്ടാൻ ഇടയാക്കിയത്.
ജയിൽ ഉദ്യോഗസ്ഥർ എത്തി ഇവരെ പിടിച്ചു മാറ്റിയതിനാൽ അക്രമത്തിൽ ആർക്കും പരിക്കേറ്റില്ല.