ചെന്നൈ: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ വിറ്റത് ആയിരം കോടി രൂപയുടെ മദ്യം. സംസ്ഥാനത്തെ 5300 ടാസ്മാക് മദ്യശാലകള്‍, ബാറുകള്‍, ക്ലബ്ബുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലായി ആകെ വിറ്റ മദ്യത്തിന്റെ കണക്കാണിത്. ഡിസംബര്‍ 31, ജനുവരി 1 ദിവസങ്ങളിലാണ് ഇത്രയും മദ്യവില്‍പ്പന നടന്നത്. ഡിസംബര്‍ 31ന് മാത്രം 610 കോടിയുടെ മദ്യക്കച്ചവടം നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ന്യൂ ഇയര്‍ പ്രമാണിച്ച് കേരളത്തിലും റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഡിസംബര്‍ 31ന് 107.14 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്ലെറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 1.12 കോടിയുടെ മദ്യമാണ് വിറ്റത്. തൊട്ടു പിറകില്‍ കൊല്ലം ജില്ലയാണുള്ളത്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റില് 96.59 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചതായി കണക്കുകള്‍ പറയുന്നു. അതേസമയം, കാസര്‍കോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വില്‍പ്പന. 10.36 ലക്ഷം രൂപ.